Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suryakumar Yadav

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഇ​ഷാ​നും സൂ​ര്യയും ഹാ​ർ​ദി​ക്കും; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 271 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

43 പ​ന്തി​ൽ 103 റ​ൺ​സാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ എ​ടു​ത്ത​ത്. ആ​റ് ബൗ​ണ്ട​റി​യും പ​ത്ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 63 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 30 പ​ന്തി​ൽ നാ​ല് ഫോ​റും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സൂ​ര്യ​യു​ടെ ഇ​ന്നിം​ഗ്സ്.

17 പ​ന്തി​ൽ 42 റ​ൺ​സാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ടു​ത്ത​ത്. ഒ​രു ഫോ​റും നാ​ല് സി​ക്സും ഹാ​ർ​ദി​ക് അ​ടി​ച്ചെ​ടു​ത്തു. 30 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ള​ങ്ങി.

ന്യ​സി​ല​ൻ​ഡി​ന് വേ​ണ്ടി ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മി​സ​ൺ, മി​ച്ച​ൽ സാ​ന്‍റ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടി20 ​ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യയുടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണി​ത്.

Sports

നാ​ലാം ടി20: ​ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്; സഞ്ജു ഇന്നും ടീമിലില്ല

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക്വീ​ന്‍​സ് ലാ​ന്‍​ഡി​ലെ ക​രാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ ടീ​മി​ല്‍ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്നും ഇ​ല​വ​നി​ല്‍ സ്ഥാ​നം പി​ടി​ച്ചി​ല്ല. സ​ഞ്ജു​വി​ന് പ​ക​രം ജി​തേ​ഷ് ശ​ർ​മ​യാ​ണ് നാ​ലാം ടി20​യി​ലും ഇ​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഓ​സ്ട്രേ​ലി​യ നാ​ലു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ആ​ദം സാം​പ​യും ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ലും ജോ​ഷ് ഫി​ലി​പ്പും ഫി​ല്‍ ഡ്വാ​ർ​ഷു​യി​സും ഓ​സീ​സ് ടീ​മി​ലെ​ത്തി. ഓ​പ്പ​ണ​ര്‍ ട്രാ​വി​സ് ഹെ​ഡും ഷോ​ണ്‍ ആ​ബ​ട്ടും ഇ​ന്ന് ഓ​സീ​സ് ടീ​മി​ലി​ല്ല.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ല്‍ സ​മ​നി​ല​യി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം ഓ​സീ​സും മൂ​ന്നാം മ​ത്സ​രം ഇ​ന്ത്യ​യും നേ​ടി.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദു​ബെ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബു​മ്ര.

ഓ​സ്‌​ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), മാ​ത്യു ഷോ​ർ​ട്ട്, ജോ​ഷ് ഇം​ഗ്ലി​സ്, ടിം ​ഡേ​വി​ഡ്, ജോ​ഷ് ഫി​ലി​പ്പ്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, ബെ​ൻ ഡ്വാ​ർ​ഷു​യി​സ്, സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

 

Sports

കൂ​ടു​ത​ൽ ക​ളി​ക്കേ​ണ്ട; ഓ​സ്‌​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ നി​ന്ന് കു​ല്‍​ദീ​പി​നെ തി​രി​ച്ചു വി​ളി​ച്ചു

ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യാ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ ടി20 ​ടീ​മി​ല്‍ നി​ന്ന് സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വി​നെ തി​രി​ച്ചു​വി​ളി​ച്ചു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ച താ​ര​ത്തെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ല്‍​ദീ​പി​നോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വി​ശ്യ​പ്പെ​ട്ട​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രെ ന​ട​ക്കു​ന്ന ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​ടീ​മി​ൽ താ​രം ക​ളി​ക്കും. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​കും കു​ല്‍​ദീ​പ് ഇ​ന്ത്യ​ന്‍ എ ​ടീ​മി​നാ​യി ക​ളി​ക്കു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി കു​ൽ​ദീ​പി​ന് റെ​ഡ്ബോ​ളി​ൽ കൂ​ടു​ത​ൽ മ​ത്സ​ര​പ​രി​ച​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ര​ണ്ട് ടെ​സ്റ്റു​ക​ളാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. ന​വം​ബ​ര്‍ 14ന് ​കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​നി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്. ര​ണ്ടാം ടെ​സ്റ്റ് ന​വം​ബ​ര്‍ 22 ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും.

 

 

 

Latest News

Up